എന്താണ് ഹിജ്റ കലണ്ടർ?

Raheem
Raheem
Offline
0

വി.എ. അബ്‌ദുൽ റഹീം ഇടപ്പള്ളി 

 
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ദിവസം മുതൽ  അല്ലാഹു  സംവിധാനിച്ചതാണ് കലണ്ടർ അഥവാ മാസങ്ങളുടെയും കൊല്ലങ്ങളുടെയും കണക്കു കൂട്ടുവാനുള്ള സംവിധാനം . ഭൂമിയിലുള്ളവർക്ക്‌  അതിന്റെ അടിസ്ഥാനം  സൂര്യനും ചന്ദ്രനുമാണ്‌. പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും ആകാശ ഗോളങ്ങൾ ചലിക്കപ്പെടുകയും  ചെയ്തതോടെ   കലണ്ടർ ആരംഭിച്ചു. ഇത് സംബന്ധമായ അനേകം ഖുർആൻ വാക്യങ്ങൾ നമ്മുക്ക് കാണാം.  സൂര്യനെ അസ്പദമാക്കി ചന്ദ്രൻ ഭൂമിയെ ഒരുപ്രാവശ്യം വലയം ചെയ്യുന്നതാണ്‌ ഒരു മാസം. ഇത് കൃത്യമായി മനുഷ്യന് മനസ്സിലാക്കാൻ അതിന്റെ തീയതികളും ആകാശത്ത് തന്നെ സംവിധാനിക്കപ്പെട്ടു . അതാണ്‌ ഓരോ ദിവസവും വ്യത്യസ്തമായ രൂപത്തിലും വ്യത്യസ്തമായ സ്ഥാനങ്ങളിലും ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രക്കലകൾ. മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളർച്ചയിലും അതുപോലെ പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങളിലും സസ്യങ്ങളിലും  ചന്ദ്രന്റെ സ്വാധീനം വളരെ പ്രധാനമാണ്.
അല്ലാഹുവിനോടുള്ള മനുഷ്യന്റെ ആരാധനയെല്ലാം തന്നെ പ്രകടിപ്പിക്കേണ്ടത് സമയബധിതമായിട്ടാവണം എന്നത് അല്ലാഹുവിന്റെ തന്നെ കല്പനയാണ്.
പക്ഷെ അതിനു തുരങ്കം വെക്കും എന്ന് അല്ലാഹുവിനോട് തന്നെ വെല്ലുവിളിച്ച മനുഷ്യന്റെ ആജന്മ ശത്രുവായ ചെകുത്താനെ  നാം വിസ്മരിക്കുന്നു. അവൻ  ഒരിടപെടൽ നടത്തുമ്പോൾ മാനവർ ഒന്നടങ്കം അവന്റെ വെട്ടിൽ വീഴുന്നു. അതാണ് കാല നിർണയത്തിന്റെ കാര്യത്തിൽ മനുഷ്യന് സംഭവിച്ചത്. അല്ലാഹു മനുഷ്യന് വേണ്ടി ഏർപ്പെടുത്തിയ കലണ്ടർ യഥാവിധം ഇന്ന് ഭൂമിയിലെ ഒരു ചെറു സംഘം ഒഴികെ  മറ്റൊരു  സമൂഹത്തിലും കാണാൻ കഴിയില്ല എന്നതാണ് വാസ്തവം. 
അല്ലാഹുവിന്റെ ദീനിലും അവന്റെ വേദങ്ങളിലും അവനോടുള്ള ആരാധനയിലും പിശാചിന്റെ പ്രേരണയോടെ മനുഷ്യൻ കൈകടത്തിയപ്പോൾ അതെല്ലാം വികലമാക്കപ്പെടുകയും വിവിധ മതങ്ങളും ആചാരങ്ങളും ഉടലെടുക്കുകയും അതോടൊപ്പം തന്നെ അതാത് സമൂഹങ്ങൾക്ക് അവരുടേതായ കലണ്ടറുകളും രൂപം പ്രാപിച്ചു.. എന്നാൽ  അന്ത്യപ്രവാചകന്റെ വരവോടെ അവയെല്ലാം കാലഹരണ പെടുത്തിക്കൊണ്ട് വിശുദ്ധ ഖുർആൻ ഇറക്കപെട്ടു.. മക്കയിലെ  ക്ലേശകരമായ പ്രബോധന കാലം പിന്നിട്ടു നവോഥാന ത്തിന്റെ ഒരാഗോള വിപ്ളവത്തിന് തിരി കൊളുത്തുവാൻ ദൈവ കല്പനയോടെ പ്രവാചകൻ  മദീന യിലേക്ക് പലായനം ചെയ്തു. ആ വർഷം മുതലാണ്‌  വീണ്ടും ചരിത്രത്തിൽ ദൈവീക പഞ്ചാംഗം  പുനസ്ഥാപിക്കപ്പെടുന്നത്. ആ യാത്രക്കാണ് ഹിജ്റ എന്നറിയപ്പെടുന്നതും ഇസ്ലാമിക കലണ്ടറിനെ  ഹിജ്റ കലണ്ടർ എന്ന് വിളിക്കപ്പെടുന്നതും. ഇതിന്റെ ആരംഭം ഒരു സൂര്യ ഗ്രഹണം കഴിഞ്ഞ് പിറ്റേ ദിവസം ( AD 622 ജൂലൈ 15 ) ആയിരുന്നു എന്നത് ചരിത്രത്തിൽ കാണാം. ഇന്ന് പലരും തെറ്റിധരിചിക്കുന്നത് പോലെ മുഹമ്മദ്‌ നബി കൊണ്ടുവന്നതല്ല ഇസ്ലാമിക കലണ്ടർ. അത് പ്രപഞ്ചാരംഭം മുതൽ തന്നെ അല്ലാഹു ഏർപ്പെടുത്തിയതാണ്. മുഹമ്മദ്‌ നബി അതിനെ യഥാവിധം മനുഷ്യരെ പഠിപ്പിച്ചു. അതാണ് ശാസ്ത്രീയമായും മതപരമായും പ്രായോഗികമായും പൊരുത്തക്കേടുകൾ ഒന്നുമേ ഇല്ലാത്ത ഹിജ്റ കലണ്ടർ. അഥവാ ശുദ്ധമായ ചന്ദ്രമാസ കലണ്ടർ   

 

 
Responses (0)
  • There are no replies here yet.
Your Reply